പറവൂർ: ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് പള്ളിയാക്കൽ - വട്ടത്തേരിപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ, പി.പദ്മകുമാരി, സി.എം.രാജഗോപാൽ, ജാസ്മിൻ വിൻസന്റ്, പി.കെ.ശിവാനന്ദൻ, എം.എസ്. രതീഷ്, കെ.എസ്. ബിനോയ്,കെ.എസ്.ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വി.ഡി. സതീശന്റെ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.