kklm
മണ്ണത്തൂർ വർഗീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഒ.എൻ.വിജയൻ പതാക ഉയർത്തുന്നു

തിരുമാറാടി: മണ്ണത്തൂർ വർഗീസ് 72-ാം രക്തസാക്ഷി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി മണ്ണത്തൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ പതാക ഉയർത്തി. സി.പി.ഐ ജില്ല കമ്മിറ്റിയംഗം എം.എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ, മുണ്ടക്കയം സദാശിവൻ, വി.സി. കുര്യാക്കോസ്, രമ മുരളിധര കൈമൾ, സി.എം.വാസു, എ.സി.ജോൺസൺ എന്നിവർ സംസാരിച്ചു.