കൊച്ചി: എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുകയും പെൻഷനും ചികിത്സാ സഹായവും നല്കണമെന്നും ആവശ്യപെട്ട് സംസ്ഥാന വ്യാപകമായി ഗാന്ധിയൻ കളക്ടീവ് ധർണ നടത്തി. വി.എം.കെ.രാമൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാബു ജോസഫ്, അനിൽ ജോസ്, അഡ്വ.ജോൺ ജോസഫ്, എസ്.സാഗരൻ, ടി.കെ.പോൾസൺ, വി.എം.മൈക്കിൾ എന്നിവർ പ്രസംഗിച്ചു.