കളമശേരി: അടിയന്തരാവസ്ഥ കാലത്ത് സമരത്തിന് നേതൃത്വം കൊടുത്ത് അറസ്റ്റു വരിക്കുകയും കൊടിയ മർദ്ദനമേറ്റ് ജയിലിൽ കിടക്കുകയും ചെയ്ത സമരസേനാനികളെ ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മരണമടഞ്ഞ സമര സേനാനികളായ എൻ.കെ.മോഹൻദാസ്, എ.പി.സോമസുന്ദരം, കെ.കെ.സത്യശീലൻ, മുരളീധരൻ, കുട്ടികൃഷ്ണൻ, എം.സി.അരവിന്ദാക്ഷൻ ,ശങ്കരൻ കുട്ടി മാരാർ, രവീന്ദ്രൻ, പാറുക്കുട്ടിയമ്മ, നാണിക്കുട്ടിയമ്മ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വി.വി.പ്രകാശൻ, പി.കെ.അരവിന്ദാക്ഷൻ, ബി.രവീന്ദ്രൻ, സീത ചേച്ചി എന്നിവർ ഉൾപ്പടെ മുപ്പതോളം സമര സേനാനികളെ ആദരിച്ചു. മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല ജന.സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. എം.കെ.സദാശിവൻ, പി.കെ.അരവിന്ദാക്ഷൻ, ആർ.സജികുമാർ ,പി.ടി.ഷാജി, ഐ.ആർ.രാജേഷ്, കൗൺസിലർമാരായ സാജു വടശേരി, എസ്.ഷാജി, കൃഷ്ണപ്രസാദ്, ചന്ദ്രികാ രാജൻ, പി.ബി.ഗോപിനാഥ്, കെ.എൻ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
..