കാലടി: ഡോക്ടർമാർക്ക് ആശംസകളുമായി കളബാട്ടുപുരം തിരുഹൃദയ ദേവാലയത്തിലെ മതബോധന വിദ്യാർത്ഥികൾ. തിരുഹൃദയ ദേവാലയത്തിലെ 200-ൽ പരം കുട്ടികൾഅവരുടെ കൈയ്യൊപ്പോടു കൂടി ആശംസ അയച്ച് ഡോക്ടർമാരെ ആദരിച്ചു . ഐ.എം.എക്കും ജില്ലയിലെ എല്ലാ ആശുപത്രികൾക്കും ഡോക്ടർമാർക്കും ആശംസകൾ അയക്കുമെന്ന് ഹെഡ്മിസ്ട്രസ് ബോബി വിൽസൺ, ഫാ.സെബാസ്റ്റ്യൻ കൂട്ടുങ്കൽ എന്നിവർ പറഞ്ഞു.