മൂവാറ്റുപുഴ: മൂവാറ്റുപുഴ എ.ബി.സി ഫൗണ്ടേഷന്റെയും വിദ്യാലയ സഹായ സമിതിയുടെയും സഹകരണത്തോടെ തൃക്കളത്തൂർ ഗവ. എൽ.പി.ബി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി നോട്ട് ബുക്കുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ എൽജി റോയി നോട്ട് ബുക്കുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി.എ.സലീം, എസ്.എം.സി ചെയർമാൻ പി.എ അനിൽ, അദ്ധ്യാപകരായ എൻ.എം.ഐഷ, ബീന.കെ.മാത്യു, ജിഷ, ജമീല, ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.