ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. എരുവേലിയിൽ ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റു. ചോറ്റാനിക്കര ക്ഷേത്രപരിസരം എരുവേലി, മുളന്തുരുത്തി റോഡ് എന്നിവിടങ്ങളിലാണ് തെരു നായ ശല്യം രൂക്ഷം. ഒൻപതാം വാർഡിൽ ഗ്യാസ് വിതരണത്തിനെത്തിയ രഞ്ജു എന്ന യുവാവിനാണ് നായയുടെ കടിയേറ്റത്. വളർത്തുമൃഗങ്ങളേയും തെരുവു നായ്ക്കൾ ആക്രമിക്കുന്നതായി നാട്ടുകാർ പറയുന്നു. നായ ശല്യം പരിഹരിക്കാൻ അടിയന്തരമായി നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.