കൊച്ചി: എൻഡോസൾഫാൻ ഇരകൾക്ക് മികച്ച ചികിത്സ നൽകുക, സുപ്രീംകോടതി വിധി നടപ്പാക്കുക, സർക്കാർ വാക്കുപാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.യു.സി.ഐ.(സി) ജൂൺ 30 അവകാശദിനമായി ആചരിച്ചു. എറണാകുളത്ത് നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗവും എ.ഐ.ഡി.വൈ.ഒ ജില്ലാ സെക്രട്ടറിയുമായ കെ.പി.സാൽവിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ എ. റജീന, നിഖിൽ സജി തോമസ്, അഡ്വ. അജിത്ത് സുരേഷ്,
എ. ബ്രഹ്മകുമാർ, അഡ്വ. അനൂപ്. സി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.