കൊച്ചി: ഇന്ധന വിലക്കയറ്റം തടയുക, കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി ഇളവു ചെയ്യുക, ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക., മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇന്ധനത്തിന് റോഡ് സെസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗോശ്രീ പാലത്തിന് സമീപം ഭാരത് പെട്രോളിയം കമ്പനി ഒൗട്ട്ലെറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽസെക്രട്ടറി സേവ്യർ കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.കെ.പുഷ്കരൻ, കെ.ബി.കാസിം, കെ.കെ.വേലായുധൻ, കെ.പി.സെബാസ്റ്റ്യൻ, ഏലിയാസ്.പി.ജേക്കബ്ബ്, സിബി പൊന്നൂസ്, സി.എസ്.ശൂലപാണി,കെ.ബി.രാജീവ് എന്നിവർ സംസാരിച്ചു.