തൃക്കാക്കര: ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തൃക്കാക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.ഐ.ടി.യു ജില്ലാ ട്രഷറർ സി.കെ.പരീത് ഉദഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഒ.എ സലാവുദീൻ അദ്ധ്യക്ഷത വഹിച്ചു. സൺറൈസ് ആശുപത്രി എം.ഡി ഡോ.ഹഫീസ് റഹ്മാൻ മുഖ്യാതിഥിയായിരുന്നു. സി.ഐ.ടി.യു കളമശ്ശേരി ഏരിയാ സെക്രട്ടറി അഡ്വ.മുജീബ് റഹ്മാൻ, നേതാക്കളായ അഡ്വ.ജയചന്ദ്രൻ, സി.പി സജിൽ, രാമചന്ദ്രൻ, കെ.എ നജീബ്, കെ.ആർ ബാബു തുടങ്ങിയവർ പങ്കെടുത്തു.