പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല യുവതയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പൂത്തോട്ട ഗവൺമെന്റ് ജെ.ബി.എസിലെ മുഴുവൻ കുട്ടികൾക്കും നോട്ടുബുക്കുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആർ. മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കുര്യാക്കോസിന് നോട്ടുബുക്കുകൾ കൈമാറി. ഉദയംപേരൂർ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ എ.എസ്. കുസുമൻ, അദ്ധ്യാപകൻ ഇ.ജെ. യാക്കോബ്, യുവത ഭാരവാഹികളായ കിരൺ ഉണ്ണി, പി.എസ്.സുജ, കെ.എസ്.അഖിൽ, കെ.പി.പ്രശോഭ് തുടങ്ങിയവർ പങ്കെടുത്തു.