mookkannur
ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തഗം ഗ്രേസി ചാക്കോ നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ ഗവൺമെന്റി് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠനസഹായമൊരുക്കി ഡിജി ഫോൺ ലൈബ്രറി തുറന്നു .സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് പുതിയ ഫോണുകൾ നൽകി. ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കും വിധം മൊബൈൽ ഫോണുകൾ എടുക്കാം.

പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തഗം ഗ്രേസി ചാക്കോ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പസിഡന്റ് തമ്പി.പി.പി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് പി.ജെ.ബസി ,പി.ടി.എ വൈസ് പ്രസിഡന്റ് ദിലീപ്കുമാർ, ഒ.എസ്.എ പ്രസിഡന്റ് ജോസ് മാടശ്ശേരി ,സീനിയർ അദ്ധ്യാപിക വസന്തകുമാരി എന്നിവർ പങ്കെടുത്തു.