കൊച്ചി: എൻ.സി.പി യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാടിന്റെ അദ്ധ്യക്ഷതയിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ഭാരവാഹികളായ കെ.ആർ. രാജൻ, വി.ജി. രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, പി.എ. സമദ്, ഷാജിർ ആലത്തിയൂർ, അനൂബ് നൊച്ചിമ, ഷംനാദ്, ബാലസുബ്രമണ്യൻ, അജീഷ്‌ ജിമ്മി, സനൽ മൂലൻകൂടി, അഷ്‌റഫ്, അജ്മൽ സുബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.