കൊച്ചി: ജല അതോറിറ്റി സേവനങ്ങൾ ഓൺലൈനിലൂടെ ലഭിക്കുന്നതിന് വാട്ടർ കണക്ഷൻ നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം. ജല അതോറിറ്റി വെബ്‌സൈറ്റ് (www.kwa.kerala.gov.in) വഴിയോ സബ് ഡിവിഷൻ ഓഫീസുകൾ വഴിയോ നമ്പർ ബന്ധിപ്പിക്കാം. വാട്ടർ ബിൽ, മീറ്റർ റീഡിംഗ്, പണമടച്ച വിവരങ്ങൾ, കുടിവെള്ളം മുടങ്ങുന്ന വിവരം എന്നിവ എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിക്കും. 15 നകം നമ്പർ ബന്ധിപ്പിക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.