അങ്കമാലി: സർക്കാർ മൃഗാശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി റാബിറ്റ് ബ്രീഡിംഗ് ഫാമിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്നും സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വെറ്റിനറി സർജനെതിരെ നടപടി സ്വീകരിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.4 മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട്. പെൻഷൻ പറ്റിയ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കുന്നില്ല .ജീവനക്കാർക്ക് അർഹമായ ശമ്പള പരിഷ്‌ക്കരണ കുടിശിക ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ് ഇത്തരം സാഹചര്യത്തിലാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നത്.അങ്കമാലിറാബിറ്റ് ബ്രീഡിംഗ് ഫാമിന് മുൻപിൽ നടന്ന പ്രതിക്ഷേധസമരം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ് ഉദ്ഘാടനം ചെയ്തു.ജോൺസൺപോൾ അദ്ധ്യക്ഷത വഹിച്ചു. അബു സി.രന്ജി,സലീം,വി.രാഗേഷ്,മനോജ്,വി .ഭാനുപ്രിയ എന്നിവർ പ്രസംഗിച്ചു.