അങ്കമാലി: ഗതാഗത തിരക്കേറിയ മൂക്കന്നൂർ ഏഴാറ്റുമുഖം റോഡും മഞ്ഞപ്ര ചുള്ളി റോഡും സംഘമിക്കുന്ന എലക്കാട് ജംഗ്ഷന്റെ വികസന പ്രവർത്തനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി അനുവദിച്ച 20 ലക്ഷം രൂപ മുടക്കി നൂറ് മീറ്റർ നീളത്തിൽ ആറ് മീറ്റർ ഉയരത്തിൽ റോഡിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് ഗാർഡ് സ്റ്റോണുകൾ സ്ഥാപിച്ചു. പഴക്കമുള്ള പാലം ബലപ്പെടുത്തി എടലക്കാട് കവലക്ക് വീതി കൂട്ടി നിർമ്മിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ലൈജോ ആന്റു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, വാർഡ് മെമ്പർ കെ.എസ്.മൈക്കിൾ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം.വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ.തരിയൻ തുടങ്ങിയവർ സംസാരിച്ചു.