intuc
ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ പത്തടി പാലം ക്ഷേമനിധി ബോർഡിനു മുന്നിൽ നടന്ന സമരം റീജിയണൽ പ്രസിഡൻ്റ് ടി.കെ.കരിം ഉദ്ഘാ ടനം ചെയ്യുന്നു.

കളമശേരി: കൊവിഡ് കാലത്ത് ക്ഷേമനിധി ബോർഡ് തൊഴിലാളികളോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ചുമട്ടുതൊഴിലാളി ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പത്തടി പാലം ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം റീജിയണൽ പ്രസിഡന്റ് ടി.കെ.കരീം ഉദ്ഘാടനം ചെയ്തു. 5000 രൂപ ഗ്രാന്റായും, 10000 രൂപ പലിശരഹിത വായ്പയായും അനുവദിക്കുക, എല്ലാ തൊഴിലാളികളെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മധു പുറക്കാട്, മണ്ഡലം പ്രസിഡന്റ് ഷിഹാബ്, എം.വൈ.അയൂബ്, കെ.യു.നിഷാദ് , അഷ്കർ കാഞ്ഞിരം, സലീം, സജീവൻ, ഷരീഫ്, ബീരാൻ, മജീദ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.