thuravoor
തുറവൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെബർ അനിമോൾ ബേബി നിർവഹിക്കുന്നു

അങ്കമാലി: തുറവൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ തക്കാളി,വെണ്ട,പയർ എന്നീ തൈകൾ വീടുകളിലേക്ക് വിതരണം നടത്തി.സംസ്ഥാന സർക്കാരിന്റെ പച്ചക്കറിക്കൃഷി വികസനത്തിന്റെ ഭാഗമായി നടത്തി വരുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഭാഗമായിട്ടാണ് തൈ വിതരണം നടത്തിയത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, സ്ഥിരം സമിതി അംഗങ്ങളായ എം.പി മാർട്ടിൻ,ജെസി ജോയി, സീന ജിജോ,ബ്ലോക്ക് മെമ്പർ സിലിയാ വിന്നി, പഞ്ചായത്തംഗങ്ങളായ ഷിൻസി തങ്കച്ചൻ,ഷിബു പൈനാടത്ത്,മനു മഹേഷ്, എം.എം പരമേശ്വരൻ, എം.എസ്.ശ്രീകാന്ത്, സിനി സുനിൽ,സാലി വിൽസൺ, വി.വി രജ്ഞിത്ത്, രജനി ബിജു, കൃഷി ഓഫീസർ വി. കാർത്തിക എന്നിവർ സംസാരിച്ചു.