fg

കൊച്ചി: സർക്കാരിന്റെ സാമ്പത്തിക നയം തിരുത്തലുകൾക്ക് വിധേയമാക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ.എ. എല്ലാ പരിധികളും മറികടന്ന് കടമെടുക്കുകയെന്നത് എൽ.ഡി.എഫ് സർക്കാർ ശീലമാക്കിയിരിക്കുന്നു. ചെലവിന് വേണ്ടി വായ്പ എടുക്കുന്നത് മനസിലാക്കാം. എന്നാൽ, ശമ്പളം/ പെൻഷൻ എന്നിവ നൽകുന്നതിലേക്കായി നിരന്തരം വർദ്ധിച്ച പലിശനിരക്കിൽ കടമെടുക്കുന്നത് ആത്മഹത്യാപരമാണ്. സംസ്ഥാനം കടത്തിൽ മുങ്ങിത്താഴുമ്പോഴും ധൂർത്തിലും അനാവശ്യ ചെലവുകളിലും സർക്കാർ ഒരു കുറവും വരുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.