കോതമംഗലം : കൃഷി അസിസ്റ്റന്റുമാരുടേയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടേയും സംഘടനയായ കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ കർഷകർക്ക് ആവശ്യമായ ബോധവത്ക്കരണം നടത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ ജൂലായ് ഒന്നിന് ഇ കിസ്സാൻ ഡെസ്ക് എന്ന പേരിൽ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. എറണാകുളം ജില്ലാതല ഉദ്ഘാടനം കോതമംഗലം മുനിസിപ്പൽ കൃഷിഭവന് സമീപം കിസ്സാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ നിർവഹിച്ചു. കെ.എ.ടി.എസ്.എ ജില്ലാ പ്രസിഡന്റ് അരുൺ പരുത്തിപ്പാറ, കെ.കെ.ശ്രീജേഷ്, വി.എം.സുഭാഷ്, പി.സാജു, വി.കെ.ജിൻസ്, എം.എസ്.അലിയാർ, കെ.സി.സാജു, കെ.എം.ശ്രീകുമാർ, പി.ആർ.നികേഷ്, ഇ.കെ.ഷിബു എന്നിവർ പങ്കെടുത്തു.