hos
ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ സമ്മാനിക്കുന്ന പദ്ധതി കെ.ജെ.മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കടൽക്ഷോഭം മൂലം ദുരിതം അനുഭവിച്ച ചെല്ലാനത്തെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി മൊബെൽ ഫോണുകൾ വിതരണം ചെയ്തു. കെ. ജെ.മാക്‌സി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി നവാസ് വയൽക്കര, എലിസബത്ത് , ഷാലി തോമസ് ,ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. പ്രസാദ് , ഫാ. ജോൺ കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.