അങ്കമാലി:അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഇന്ത്യയിലുടനീളമുള്ള അപ്പോളോ ആശുപത്രികളിൽ നടത്തിയ അപ്പോളോ കവച്ച് എന്ന ഏകദിന കൂട്ടവാക്‌സിനേഷനിൽ നാല്പതിനായിരത്തോളം പേർക്ക് കുത്തിവെപ്പ് നടത്തിയതായി സി.ഇ.ഒ പി.നീലകണ്ണൻ അറിയിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലെ 27 സ്വകാര്യ ആശുപത്രികളും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിക്ക് സഹായഹസ്തം നൽകി.കൊവിഡിന്റെ തുടക്കം മുതൽ അപ്പോളൊ ആശുപത്രികളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കൂട്ടവാക്‌സിനേഷൻ എന്ന് അപ്പോളോ അഡ്‌ലക്‌സ് സി.ഇ.ഒ കൂട്ടിചേർത്തു.