കൊച്ചി: സെൻട്രൽ സോൺ ജോയിന്റ് എക്‌സൈസ് കമ്മിഷണറായി പി.കെ. സനു എറണാകുളത്ത് ചുമതലയേറ്റു. എറണാകുളത്തിന് പുറമേ പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളുടെ ചുമതലയാണ്.

മേഖലയിലെ മയക്കുമരുന്നിന്റെ ഉപയോഗം തുടച്ചുനീക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനകൾ കർശനമാക്കും. വ്യാജമദ്യ ഉപയോഗം തടയാനുള്ള നീക്കങ്ങൾ ശക്തമാക്കും.

കൊല്ലം ചാത്തന്നൂർ സ്വദേശിയായ സനു നേരത്തെ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറായിരുന്നു. 1998 ലാണ് സർവീസിൽ പ്രവേശിച്ചത്. ഭാര്യ: റീന എൻ. രാജൻ.(ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, കൊല്ലം). മകൻ: എസ്. ഹരിഗോവിന്ദ്‌