fone
ചെല്ലാനത്തെ കുട്ടികൾക്ക് ജയഭാരത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നു

കിഴക്കമ്പലം: കടലാക്രമണം മൂലം സർവതും നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്ന ചെല്ലാനത്തെ വിദ്യാർത്ഥികൾക്ക് പെരുമ്പാവൂർ ജയ്ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ്, പ്രൻസിപ്പൽ ഡോ.കെ.എ.മാത്യു, ജയ്ഭാരത് എഡ്യുക്കേഷൻ ട്രസ്​റ്റ് ചെയർമാൻ എ.എം.കരീം, കോളേജ് എൻ.എസ്.എസ് യൂണി​റ്റ് കോ-ഓർഡിനേ​റ്റർ രമ്യാ സുരേന്ദ്രൻ , പ്രൊഫ. സാബിറാ ബീഗം, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതേഷ് കുമാർ, വി.പി. മുഹമ്മദ്, വാർഡ് മെമ്പർ കെ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.