cp-i
കളമശേരി നഗരസഭയ്ക്കു മുന്നിൽ സി.പി.ഐ. ലോക്കൽ കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രതിഷേധ സമരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ. പി. കരിം ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കിടപ്പ് രോഗികൾക്ക് വാക്സിൻ നൽകുക, വാക്സിനേഷന് കൂടുതൽ സെന്ററുകൾ അനുവദിക്കുക, സെക്കൻഡ് ഡോസ്‌ വാക്സിൻ നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കളമശേരി മുൻസിപ്പൽ ഓഫീസിന് മുൻപിൽ സി.പി.ഐ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി നടത്തിയ സമരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം .കെ.പി.കരിം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രമേശൻ, കൗൺസിലർന്മാരായ അമ്പിളി സ്വപ്നേഷ്, ബഷീർ അയ്യംബ്രാത്ത് എന്നിവർ സംസാരിച്ചു. എം.കെ.സാബു , കെ.എം..ഇസ്മയിൽ, സിജു ദേവസ്സി ,ഗോപകുമാർ, രാജൻ, സെയ്യദ് മുഹമ്മദ് പുരുഷോത്തമൻ , എം.എസ് .രാജു എന്നിവർ നേതൃത്വം നൽകി.