കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ആവശ്യപ്പെട്ടു. സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കൊവിഡ് ബാധിച്ച് കുടുംബനാഥരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ ജീവിതമാർഗമില്ലാതെ കഴിയുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ മുടങ്ങുന്ന സ്ഥിതിയാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റാൻ തയ്യാറാകണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.