കൊച്ചി: വില്ലിംഗ്ടൻ ഐലൻഡിൽ ഫാക്ടിന്റെ ക്യൂ വൺ ബർത്ത് അമോണിയ ടാങ്കിന് സമീപം കടലിലേക്കു വീണ് മുങ്ങി താഴ്ന്ന പള്ളുരുത്തി സ്വദേശി രാഹുൽ (35) നെ ഫാക്ട് ഫയർ ആൻഡ് സേഫ്ടിയിലെ അംഗങ്ങളായ ഇ.കെ.രതീഷ്, കെ.വി.മോഹനൻ, എം.ടി.തനീഷ്, സി.സി. വൈഷ്ണവ് എന്നിവർ ചേർന്ന് രക്ഷപെടുത്തി. സി.ഐ.എസ്.എഫിനെ വിവരമറിയിച്ച് ഇയാളെ പൊലീസിന് കൈമാറി. സേനാംഗങ്ങളെ ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ ( ബി.എം.എസ്) അഭിനന്ദിച്ചു.