mg
കുറുപ്പംപടി എം.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംഘട്ട സ്മാർട്ട്ഫോൺ വിതരണം വികാരി റവ: ഫാദർ ജോർജ് നാരകത്ത്കുടി നിർവഹിക്കുന്നു

കുറുപ്പംപടി: കുറുപ്പംപടി എം.ജി.എം. ഹയർ സെക്കൻറി സ്കൂളിൽ രണ്ടാംഘട്ടമായി സ്മാർട്ട്‌ഫോൺ വിതരണം നടത്തി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി കുറുപ്പംപടി മേറ്റ്സ് കൂട്ടായ്മ, കേരം വെളിച്ചെണ്ണ, സ്കൂൾ സ്റ്റാഫ്‌, സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ, മറ്റ് സന്നദ്ധ സംഘടനകൾ, അഭ്യുദയകാംഷികൾ എന്നിവരുടെ സഹായത്തോടെ ലഭിച്ച സ്മാർട്ട്‌ഫോണുകളാണ് വിതരണം ചെയ്തത്. കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളി വികാരി റവ. ഫാ.ജോർജ് നാരകത്തുകുടി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ജിജു. ടി. കോര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ സജിപടയാട്ടിൽ, കുറുപ്പംപടി മേറ്റ്സ് ട്രഷറർ സണ്ണി.കെ.എ , കേരം വെളിച്ചെണ്ണ ഉടമ, നാരായണൻ നായർ , കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റി എൽദോ തരകൻ, സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ സെക്രട്ടറി ബെറിൻ വി, ബി, ബോർഡ് പ്രസിഡന്റ്‌ ബേസിൽ വർഗീസ്, പ്രിൻസിപ്പൽ ലവ്ലിൻ ഐസക്ക്, ഹെഡ്മിസ്ട്രസ് ടീന. എം. ജോസ് എന്നിവർ സംസാരിച്ചു.