കാലടി: പി.കേശ ദേവ് അനുസ്മരണ ദിനത്തിൽ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുന്ന പരിപാടിക്ക് ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിൽ തുടക്കമായി. നീലീശ്വരം കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയിൽ താലൂക്ക് തല ഉദ്ഘാടനം താലൂക്ക് സെക്രട്ടറി ഷാജി നീലീശ്വരം നിർവഹിച്ചു. കൂക്ക ബിജുവിന്റെ മക്കളായ അലൻ, ആൻറോസ്, എയ്ഞ്ചലിന റോസ് എന്നിവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് പരിപാടിക്ക് തുടക്കമായി. ലൈബ്രറി പ്രസിഡന്റ് ഇന്ദുലേഖ തമ്പി ,കെ.കെ.വത്സൻ, റിജോ റോക്കി, ബീജു എന്നിവർ പങ്കെടുത്തു. താലൂക്കിലെ അംഗ ഗ്രന്ഥശാലകളിൽ ജൂലായ് 5 ബഷീർ അനുസ്മരണം വരെ വിവിധ ലൈബ്രറികളിലെ 1600 പ്രവർത്തകർ വീടുകളിൽ നേരിട്ട് എത്തി പുസ്തകങ്ങൾ നൽകും.