മൂവാറ്റുപുഴ:സി.പി.എം കള്ളകടത്ത് അധോലോക മാഫിയ ബന്ധങ്ങൾ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.മൂവാറ്റുപുഴ കച്ചേരിത്താഴത്തു നടന്ന പ്രതിഷേധ സംഗമം ഡീൻ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു.ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ഡി കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ, കെ.പി.സി.സി നിർവാഹകസമിതി അംഗം എ. മുഹമ്മദ് ബഷീർ, സലീം ഹാജി,അഡ്വ കെ.എ അബിത് അലി, എൽദോ ബാബു വട്ടക്കാവിൽ, റിയാസ് താമരപ്പിള്ളി എന്നിവർ പങ്കെടുത്തു.