train
ലക്ഷദ്വീപിലെ കവരത്തി ക്യൂൻ ട്രെയിൻ

കൊച്ചി: ലക്ഷദ്വീപിലെ കുട്ടികളുടെ അബ്ബാസിക്ക ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി. കുട്ടികളുടെ വിനോദത്തിനായി ആരംഭിച്ച കവരത്തി ക്യൂൻ എന്ന ട്രെയിനിന്റെ ആദ്യ ദ്വീപുകാരനായ ലോക്കോ പൈലറ്റായിരുന്നു അബ്ബാസ്. 1989ൽ ഇരുപത്തിയെട്ടാമത്തെ വയസിലാണ് ഗവ. പ്രിന്റിംഗ്പ്രസിൽ ജോലിയിൽ കയറുന്നത്. തുടർന്നാണ് ലോക്കോപൈലറ്റായി മാറുന്നത്. മലയാളിയായ പപ്പൻ എന്ന ലോക്കോ പൈലറ്റ് വിരമിച്ച ഒഴിവിലേക്കാണ് അബ്ബാസ് എത്തുന്നത്. പപ്പനാണ് ട്രെയിൻ ഓടിക്കാൻ പഠിപ്പിച്ചത്. 1996ൽ ലോക്കോപൈലറ്റായി ജോലിയിൽ പ്രവേശിച്ചശേഷം മറ്റു വകുപ്പുകളിലേക്ക് ഡ്രൈവറായി മാറ്റം കിട്ടിയെങ്കിലും ട്രെയിൻ ഓടിക്കാൻ ആരും ഇല്ലാത്തതിനാൽ സർവീസ് നിറുത്തുന്ന 2006വരെ ലോക്കോ പൈലറ്റായി സേവനം അനുഷ്ഠിച്ചു. പിന്നീട് ആശുപത്രി, കളക്ടറുടെ ഡ്രൈവർ തസ്തികകളിൽ ജോലിചെയ്തശേഷം പഞ്ചായത്ത് വകുപ്പിലെ ഡ്രൈവറായാണ് വിരമിക്കുന്നത്.

കവരത്തി റേഡിയോ നിലയത്തിന് അടുത്തുള്ള ഇന്ദിരാനഗർ എന്നു പേരിട്ട സ്റ്റേഷനിൽനിന്നാരംഭിച്ച് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് വഴി കറങ്ങി തിരികെ സ്റ്റേഷനിൽ എത്തുന്ന തരത്തിൽ രണ്ടരകിലോമീറ്ററർ ദൂരത്തിലായിരുന്നു ട്രെയിൻ സ‌ർവീസ്. ആദ്യം 50 പൈസയായിരുന്നു ട്രെയിൻ ടിക്കറ്രിന്. തുടർന്ന് 1 രൂപയാക്കി വ‌ർദ്ധിപ്പിച്ചു.

ട്രെയിനില്ലാത്ത ലക്ഷദ്വീപിലെ കുട്ടികൾക്കായി 1973ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ട്രെയിൻ സമ്മാനിച്ചത്. സതേൺ റെയിൽവേയ്ക്കായിരുന്നു നിർമ്മാണ ചുമതല.

ഇനി ടാക്സി ഡ്രൈവർ

ഒത്തിരി ഓർമ്മകൾ സമ്മാനിച്ച കാലഘട്ടമായിരുന്നു അത്. വെറും അബ്ബാസായിരുന്ന ഞാൻ കുട്ടികളുടെ അബ്ബാസിക്കയായി. ഇന്ന് ആ ചൂളംവിളി നിലച്ചെങ്കിലും എന്നെങ്

abbas
എം.പി.അബ്ബാസ്

കിലും കുട്ടികൾക്കായി കവരത്തിയിൽ ട്രെയിനിന്റെ ചൂളംവിളി മുഴങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയുള്ള കാലം ദ്വീപിലെ ടാക്സി ഡ്രൈവറായി തുടരും.

എം.പി. അബ്ബാസ്.