പിറവം: ഏല്ലാ മാസവും 1-ാം തീയതി മുഴുവൻ അഗതിമന്ദിരങ്ങളിലും ഒരു നേരത്തെ ഭക്ഷണമായി ബിരിയാണി എത്തിച്ചു നൽകുന്ന ഹംഗർ ഹണ്ട് പദ്ധതിക്ക് തുടക്കമായി. ഇന്നലെ പിറവത്തെ രണ്ട് അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ബിരിയാണി നൽകി. ഫാ.ഡേവിസ് ചിറമ്മേൽ ഫൗണ്ടേഷനും വൈ.എം.സി.എ. കേരള റീജിയണും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പാഴൂർ കരുണാലയത്തിൽ ഡയറക്ടർ ഫാ.ഗീവർഗീസ് മുളയംങ്കോട്ടിൽ ,കോറെപ്പിസ്കോപ്പയും കക്കാട് ,ക്രിസ്തുരാജാ ബഗർ ഹോമിൽ ജീവനക്കാരും വൈ.എം.സി.എ പ്രസിഡന്റ് ഏലിയാസ് ഈനാകുളത്തിൽ നിന്ന്
ഭക്ഷണ പൊതികൾ ഏറ്റുവാങ്ങി.