la
പെരുമ്പാവൂർ ബൈപാസ് അവലോകനയോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്നു

കുറുപ്പംപടി: പെരുമ്പാവൂർ ബൈപാസിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം എം.എൽ.എ ഓഫീസിൽ വച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.പെരുമ്പാവൂർ ബൈപാസിന്റെ ഒന്നാംഘട്ടത്തിന്റെ ഡ്രാഫ്റ്റ് ഡിക്ലറേഷൻ ഏഴ് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ലാൻഡ് അക്വിസിഷൻ താസിൽദാർക്ക് നിർദ്ദേശം നൽകി. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സോയിൽ ഇൻവെസ്റ്റിഗേഷൻ ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്ന് കിറ്റ്കോ അധികൃതർ അറിയിച്ചു. മണ്ഡലത്തിലെ പ്രധാന റോഡായ ആലുവ മൂന്നാർ റോഡിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുവേണ്ടി കെ.ആർ.എഫ്.ബിയുടെ എക്സിക്യുട്ടീവ് എൻജിനീയർ മിനി മാത്യുവിനെ ചുമതലപ്പെടുത്തി.

കീഴില്ലം കുറിച്ചിലക്കോട് റോഡ് കിഫ്ബിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് 10 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിനായി അടുത്ത ആഴ്ച എം.എൽ.എയുടെ നേതൃത്വത്തിൽ ജോയിന്റ് ഇൻസ്പെക്ഷൻ നടത്തുവാൻ തീരുമാനിച്ചു.

വല്ലം - ഇരിങ്ങോൾ റിങ്ങ് റോഡ് മായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുവേണ്ടി ഇരിങ്ങോൾ ക്ഷേത്ര ഭരണസമിതി, പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ യോഗം ഉടനെ വിളിച്ചു ചേർക്കുവാനും തീരുമാനിച്ചു. യോഗത്തിൽ ആർ.ബി.ഡി.സി. കെ ജനറൽ മാനേജർ ഐസക് വർഗീസ്, പി.രാജൻ ,കെ.ആർ.എഫ്.ബി മൂവാറ്റുപുഴ സെക്ഷൻ എക്സിക്യുട്ടീവ് എൻജിനീയർ മിനി മാത്യു, പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയർ റെജീന ബീവി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ദേവകുമാർ . ഇ .കെ, ലാൻഡ് അക്വിസിഷൻ താസിൽദാർ സീനത്ത്.എം.എസ് , പെരുമ്പാവൂർ റോഡ് ഇ. ഇ. ശാരിക ടി.എസ്,കെ തുടങ്ങിയവർ പങ്കെടുത്തു.