f
മൂവാറ്റുപുഴയിൽ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് കൗൺസിലർ കെ. ജി. അനിൽകുമാർ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെയും മൊറട്ടോറിയം നടപ്പിലാക്കുന്നതിനും ടാക്സ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വാഹന ചങ്ങല സൃഷ്ടിച്ചു.മൂവാറ്റുപുഴ ഏരിയയിൽ നിന്നുള്ള വാഹനങ്ങൾ അത്താണി മുതൽ അങ്കമാലി വരെ നാഷണൽ ഹൈവേയിൽ അണിനിരന്നു. മൂവാറ്റുപുഴയിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം കൗൺസിലർ കെ.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബിജു സാഗ, പീജുഷ്,അഷറഫ് എന്നിവർ പങ്കെടുത്തു.