കു​റു​പ്പം​പ​ടി​: പ്രാണരക്ഷാർത്ഥം തെങ്ങിൽ കയറിയ പൂച്ച താഴെയിറങ്ങാനാവാതെ കുടുങ്ങി. സി​മ്പ​ എന്ന ​പേ​ർ​ഷ്യ​ൻ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​വ​ള​ർ​ത്തു​ ​പൂ​ച്ച​യാണ് പ​ക​ൽ​സ​മ​യ​ത്ത് ​ഓ​ടി​ ​ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​കീ​രി​ ​ഓ​ടി​ച്ചിട്ടതിനെ തുടർന്ന് ​ ​അ​ടു​ത്തു​നി​ന്ന​ ​തെ​ങ്ങി​ലേ​ക്ക് ​ഓ​ടി​ ​ക​യ​റി കുടുങ്ങിപ്പോയത്. ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ക​യ​റി​ ​ഇ​രി​ക്കു​ന്ന​താ​ണ് ​താ​ഴെ​ ​ഇ​റ​ങ്ങാ​ൻ​ ​ഒ​ത്തി​രി​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​​ ​സാ​ധി​ച്ചില്ല.​ ​
രാ​യ​മം​ഗ​ലം​ ​പ​ഞ്ചാ​യ​ത്ത് ​പ​തി​നെ​ട്ടാം​ ​വാ​ർ​ഡി​ൽ​ ​പ​ള്ളി​ക്കാ​ട് ​വീ​ട്ടി​ൽ​ ​സ​ജീ​വ​ന്റെ​ ​വ​ള​ർ​ത്തു​ ​പൂ​ച്ച​യാ​ണ് ​സി​മ്പ​.​ ​ഭ​ക്ഷ​ണ​വും​ ​മ​റ്റും​ ​താഴെ​ ​വ​ച്ചെ​ങ്കി​ലും​ ​എ​ടു​ക്ക​ണ​മെ​ന്നു​ണ്ട് ​പ​ക്ഷേ​ ​താ​ഴെ​ ​ഇ​റ​ങ്ങാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​ഒ​രാ​ളെ​ ​വി​ളി​ച്ച് ​മു​ക​ളി​ൽ​ ​ക​യ​റ്റി​ ​നോ​ക്കി​ ​പ​ക്ഷേ​ ​പേ​ടി​കൊ​ണ്ട് ​പൂ​ച്ച​ ​വീ​ണ്ടും​ ​ഓ​ട​യി​ലൂ​ടെ​ ​മു​ക​ളി​ലേ​ക്ക് ​പോ​വു​ക​യാ​ണ് ​ചെ​യ്ത്‌ത്.​ ഫ​യ​ർ​ ​സ്റ്റേ​ഷ​നി​ൽ​ ​സ​ഹാ​യ​ത്തി​നാ​യി​ ​വി​ളി​ച്ചിട്ടുണ്ട്. ​