കുറുപ്പംപടി: ഡോക്ടേഴ്സ് ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവൃത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു. ഡോ: വിവേക് ജെസിനെ പഞ്ചായത്ത് പ്രസിഡന്റ് പി.പി .അവറാച്ചൻ പൊന്നാട അണിയിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ.മാത്യു, ജോസ്.എ പോൾ, വൽസ വേലായുധൻ, ഡോളി ബാബു. എന്നിവർ പങ്കെടുത്തു.