തൃക്കാക്കര: കേരളത്തിലെ ഗവ.പ്രൈമറി വിദ്യാലയങ്ങൾ രണ്ട് വർഷമായി പ്രധാനാദ്ധ്യാപകരില്ലാതെ അനാഥമായിട്ട്. കോടതി വിധിയുടേയും മറ്റും പേര് പറഞ്ഞ് നാളിതുവരെ സർക്കാർ ഈ ഒഴിവുകൾ നികത്താൻ തയാറായിട്ടില്ല. സർക്കാർ ഉടനെ ഈ നിയമനം നടത്താത്ത പക്ഷം ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക് പോകുമെന്ന് ജില്ലാ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട്. എ.കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ ഭരത് രജ് പറഞ്ഞു. ഹയർ സെക്കണ്ടറി മേഖലയിലെ ജൂനിയർ സീനിയർ വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്. ജില്ലാ പ്രസിഡന്റ് എം.പി. രൂപേഷിന്റെ നേതൃത്വത്തിൽ നടന്ന ധർണയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശശിധരൻ കല്ലേരി, ജില്ലാ സെക്രട്ടറി എൻ.സി ഹോച്ച്മിൻ, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഹുസൈൻ പുതുവന, സുനിൽ എ.ആർ, സന്തോഷ്.കെ എന്നിവർ പങ്കെടുത്തു.