മുളന്തുരുത്തി: മുളന്തുരുത്തി പബ്ലിക് ലൈബ്രറി വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുളന്തുരുത്തി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള രണ്ടു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. സ്കൂളിൽ ചടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി പ്രധാനാദ്ധ്യാപിക കെ.കെ. പ്രീതിക്ക് ഫോണുകൾ കൈമാറി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോർജ് മാണി , ബിനി ഷാജി , പഞ്ചായത്തംഗം ജെറിൻ ടി. ഏലിയാസ് , ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, പി.ടി.എ പ്രസിഡന്റ് പി.എസ്. സംഗീത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.