അങ്കമാലി: അങ്കമാലി മേഖല ചുമട്ടുതൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഹെഡ് ലോഡ് ക്ഷേമ ബോർഡ് ഓഫീസിനുമുൻപിൽ പ്രതിഷേധ ധർണ നടത്തി.ലോക്ക്ഡൗൺ കാലത്ത് ബോർഡ് ചുമട്ടുതൊഴിലാളിക്ക് സഹായധനം നൽകണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്.പതിനേഴ് ക്ഷേനിധികൾ സർക്കാർ നിർദ്ദേശ പ്രകാരം 1000 രൂപ വീതം നൽകിയിട്ടും ചുമട്ടുതൊഴിലാളിക്ഷേമനിധി പണം നൽകാൻ തയ്യാറായിട്ടില്ല.ഇതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി പോൾ ഉദ്ഘാടനം ചെയ്തു.