നെടുമ്പാശേരി: ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡി.വൈ.എഫ്.ഐ കുന്നുകര മേഖല കമ്മിറ്റി കുന്നുകരയിലെ മുതിർന്ന ഡോക്ടർ ഇന്ദുകുമാറിനെ ആദരിച്ചു. സി.പി.എം നെടുമ്പാശേരി ഏരിയ കമ്മിറ്റി അംഗം പി.കെ. കൃഷ്ണകുമാർ പൊന്നാടയണിയിച്ചു. കുന്നുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ടിന്റു സാറ രാജുവിന് സ്‌നേഹ മധുരവും നൽകി ആദരിച്ചു. മേഖല സെക്രെട്ടറി കെ.ജെ. ലിനേഷ്, പ്രസിഡന്റ് മുഹമ്മദ് റിസ്വാൻ, അഖിൽ രാജേഷ് തെറോടൻ, ഫാരിസ് അബ്ദുള്ള എന്നിവർ സംസാരിച്ചു.