mn-gopi
ശ്രീമൂലം മോഹൻദാസിനെ ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ആദരിക്കുന്നു

ആലുവ: അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് ആറ് മാസത്തോളം തടവുശിക്ഷ അനുഭവിച്ച ശ്രീമൂലം മോഹൻദാസിനെ ബി.ജെ.പി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജില്ല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി പൊന്നാടയണിയിച്ചു. മധ്യമേഖല സെക്രട്ടറി കെ.എസ്. രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ബിജു, ജനറൽ സെക്രട്ടറി വി.പി.ഷാജി, പി.ആർ. ഷിബു, വി.പി.ഷൈൻ, സുധീഷ് ചൊവ്വര, കെ.പി. സുബ്രഹ്മണ്യൻ, കെ.എ. സുരേന്ദ്രൻ, ബിജു തിരുവൈരാണിക്കുളം, ടി.വി. മണിക്കുട്ടൻ, എം.എസ്. അനിൽകുമാർ, ബിജു, സഹദേവൻ എന്നിവർ സംബന്ധിച്ചു.