ara
ആരക്കുഴ കൃഷിഭവന്റെ ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം ആരക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന മോഹൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആരക്കുഴ കൃഷിഭവനിൽ ഞാറ്റുവേല ചന്തക്കും കർഷകഗ്രാമസഭകൾക്കും തുടക്കമായി. ഇതോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ഫലവൃക്ഷത്തൈകൾ ആരക്കുഴ കൃഷിഭവനിൽ നിന്ന് വിതരണം നടത്തി. വാർഡ് മെമ്പർ ജിജു ഓണാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ ഞാറ്റുവേലച്ചന്തയുടേയും കർഷകഗ്രാമസഭകളുടേയും ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാബു പൊതുർ ഫലവൃക്ഷത്തൈകളുടെ വിതരണം നടത്തി. ബെസ്റ്റിൻ ചേറ്റൂർ, ആൽബിൻ, ലസിതമോഹൻ, ഫൗസിയ ബീഗം, സി.ഡി.സന്തോഷ്, കെ.എം ബോബൻ എന്നിവർ പങ്കെടുത്തു.