benny-behanan-mp
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷക സഭയും ഞാറ്റുവേല ചന്തയും ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാ നാരായണപിള്ള, ബ്ളോക്ക് പഞ്ചായത്ത് അംഗങളായ ദിലീപ് കപ്രശ്ശേരി, ആനി കുഞ്ഞുമോൻ, വി.എ. ദാനിയേൽ, ആന്റണി കയ്യാല, ജെസി ജോർജ്ജ്, കെ.കെ. അബി, എം.എ. ഷീബ, പി.ആർ. ജിബി തുടങ്ങിയവർ സംസാരിച്ചു. ജീവനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈകളും നടീൽ വസ്തുക്കളും കർഷകർക്കായി വിതരണം നടത്തി.