കാലടി: കേരള കർഷക സംഘം കാഞ്ഞൂർ പഞ്ചായത്തു കമ്മിറ്റി 15 വാർഡുകളിലായി 2000 പച്ചക്കറി തൈകൾ വിതരണം ചെയ്തു.പി.അശോകൻ അദ്ധ്യക്ഷനായ യോഗം കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി.സുരേന്ദ്രൻ പ്രമുഖ കർഷകൻ ടി.ഡി.റോബർട്ടിന് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. പച്ചക്കറിക്കിറ്റു വിതരണം കർഷക സംഘം ഏരിയ പ്രസിഡന്റ് എം.എൽ.ചുമ്മാർ നിർവഹിച്ചു. എം.ജി. ഗോപിനാഥ്,പി.ആർ.വിജയൻ എന്നിവർ സംസാരിച്ചു.