ആലുവ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 'വീട്ട് മുറ്റത്ത് പുസ്തകം' പദ്ധതിയുടെ ഭാഗമായി അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ വീടുകളിൽ പുസ്തകം എത്തിക്കുന്ന പദ്ധതി ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.എ.എം.കമാൽ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി ബാലവേദി അംഗം റിസ ഫാത്തിമയുടെ വീട്ടിൽ പുസ്തകങ്ങൾ എത്തിച്ചായിരുന്നു ഉദ്ഘാടനം. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ, വൈസ് പ്രസിഡന്റ് എൻ.എസ്. അജയൻ, എ.ഡി.അശോക് കുമാർ, പി.ടി. ലെസ്ലി, ടി.എ. സിന്ധു, കെ.കെ. കദീജ, എം.പി. അബ്ദു, ഷൈജു ജോർജ് എന്നിവർ ലൈബ്രറി സമീപ പ്രദേശത്തെ വീടുകളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകി. കേശവദേവ് ഓർമ്മ ദിനമായ ഇന്നലെ മുതൽ ബഷീർ ഓർമ്മ ദിനമായ ജൂലായ് അഞ്ച് വരെ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ അക്ഷരസേനയുടെ നേതൃത്വത്തിൽ 100 വീടുകളിൽ പുസ്തകങ്ങൾ എത്തിക്കും.