തൃ​ക്കാ​ക്ക​ര​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​വാ​ഹ​ന​ങ്ങ​ൾ​ ​വി​ട്ടു​ ​കൊ​ടു​ത്ത​വ​ർക്കടക്കം അധികൃതർ പണം വിതരണം ചെയ്തുതുടങ്ങി. സ്വ​കാ​ര്യ​ ​വാ​ഹ​ന ഉടമകൾക്ക് പുറമെ വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പണം നൽകുന്നില്ലെന്ന കൗമുദി വർത്തയെത്തുടർന്നാണ് നടപടി. വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർക്കുള്ള ​പണം ഏറെക്കുറെ വിതരണം ചെയ്തുകഴിഞ്ഞു.​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ ഉടമകൾക്ക് ​വാ​ട​ക​ തുക വിതരണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വിതരണം ചെയ്യുന്നത്. ആ​യി​ര​ത്തോ​ളം​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ ഉടമകളാണ്‌ നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ട് തി​ര​ഞ്ഞെ​ടു​പ്പ് വിഭാഗം വാടകക്കെടുത്തിരുന്നത്. മു​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​ക്കു​റി​ ​പ്രീ​മി​യം​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ഭാ​ഗ​ത്തി​ന് ​കൈ​മാ​റി​യ​ത്. കൊ​വി​ഡ് ​രോ​ഗി​ക​ളെ​യും​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ന്ന​വ​രെ​യും​ ​വീ​ട്ടി​ലെ​ത്തി​ ​വോ​ട്ട് ​ചെ​യ്യി​ക്കു​ന്ന​തി​നാ​യി​ ​സ്‌​പെ​ഷ്യ​ൽ​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ല​ങ്ങാ​ട് ​ബ്ലോ​ക്കി​ൽ​ ​മാ​ത്രം​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ,​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ,​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​ ​അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​ൻ​ 17​ ​പ്രീ​മി​യം​ ​ടാ​ക്സി​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു.ഓ​രോ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലും​ ​മു​പ്പ​ത്തി​ര​ണ്ടോ​ളം​ ​കാ​റു​ക​ളാ​ണ് ​ഇ​ക്കു​റി​ ​ഓ​ടി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ്‌​ ​ത​ലേ​ന്ന് ​ബ​സു​ക​ളും,​ ​കൂ​ടു​ത​ൽ​ ​കാ​റു​ക​ളും​ ​ഓ​ടിയിരുന്നു. നാ​ലാ​യി​ര​ത്തോ​ളം​ ​പോ​ളിം​ഗ് ​ബൂ​ത്തു​ക​ളി​ലേ​ക്ക് ​വോ​ട്ടെ​ടു​പ്പു​സാ​മ​ഗ്രി​ക​ൾ​ ​കൊ​ണ്ടു​പോ​കാ​നും​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​എ​ത്തി​ക്കാ​നു​മാ​ണ് ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ട​ക​ക്കെ​ടു​ത്ത​ത്.​