ആലുവ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതോടെ പെരിയാറിൽ അനധികൃത മണൽ വാരൽ രൂക്ഷമായതായി പരാതി. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും മണൽ ലോബിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ആലുവ താലൂക്ക് തഹസിൽദാർക്ക് പരാതി നൽകി. ശിവരാത്രി മണൽപ്പുറത്തിന്റെ കിഴക്കുഭാഗത്തു റെയിൽവേ പാലം മുതൽ മാർത്താണ്ഡവർമ പാലത്തിന് സമീപം വരെയാണ് മണൽ വാരൽ രൂക്ഷമായി നടക്കുന്നത്. സന്ധിയോടെ ആരംഭിക്കുന്ന മണൽ വാരൽ പുലർച്ചെ വരെ നീണ്ടുനിൽക്കും.