snvhss
നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പറവൂർ സി.എഫ്.എൽ.ടി.സിയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിക്ക് കൈമാറുന്നു

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പറവൂർ സി.എഫ്.എൽ.ടി.സിയിലേക്ക് ഭക്ഷ്യധാന്യങ്ങൾ, മാസ്കുകൾ, അവശ്യവസ്തുക്കൾ എന്നിവ നൽകി. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി കൈമാറി. സ്കൗട്ട് മാസ്റ്റർ കെ.പി. സജിമോൻ, ഗൈഡ് ക്യാപ്ടൻ ശ്രീകല, കേഡറ്റുകളായ പി.ബി. അരവിന്ദ്, പി.എസ്. മനീഷ്. വി.ബി. ആദർശ്, ടി.എ. ബാലു, കെ.എസ്.അഞ്ജലി പി.എസ്. ആര്യനന്ദ എന്നിവർ പങ്കെടുത്തു.