കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ, വിധവകൾ എന്നീ പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ജൂലായ് നാലാം തീയ്യതിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 60 വയസ് കഴിഞ്ഞവർക്ക് സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല.