ആലുവ: ഡോക്ടേഴ്‌സ് ദിനത്തിൽ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.പ്രസന്നകുമാരിക്ക് ഉപഹാരം നൽകി. കെ.പി.സി.സി സെക്രട്ടറി ജെബിമേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, കെ.എസ്.യു, സംസ്ഥാന സെക്രട്ടി പി.എച്ച്. അസ്ലം, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എ. ഹാരിസ്, അബ്ദുൾറഷീദ് എ.എ, സിറാജ് ചേനക്കര, ലിയ വിനോദ് രാജ്, എം.എസ്. സനു, ആൽഫിൻരാജൻ, സൽമാൻ തുടങ്ങിയവർ പങ്കെടുത്തു.